20 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
1436859
Thursday, July 18, 2024 1:37 AM IST
ഷൊർണൂർ: മാരക മയക്കുമരുന്നായ 20 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ കൊപ്പം പോലീസ് അറസ്റ്റുചെയ്തു.
കൊപ്പം അത്താണി വാൽപ്പള്ളിയാലിൽ മുഹമ്മദ് ഫാസിൽ (27), മലപ്പുറം മൂർക്കനാട് പൂഴിക്കുന്നത്ത് സൈതലവി (35), വല്ലപ്പുഴ ചെറുകോട് ഓവുങ്ങൽത്തോട് പുൽമുഖത്തൊടി അഷ്റഫ് (43) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ബൈക്കിൽ വരികയായിരുന്ന മൂന്നുപേരെയും പോലീസ് പിന്തുടർന്ന് കൊപ്പം അത്താണിയിൽനിന്നു പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നു കൊപ്പം എസ്എച്ച്ഒ പി. ശിവശങ്കരൻ അറിയിച്ചു.