ഒറ്റപ്പാലം: മധ്യവയസ്കനെ ഓട്ടോയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലപ്പുറം മഠത്തൊടി വീട്ടിൽ രാമദാസ്(50) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിനു മുൻവശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.