വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, September 6, 2024 11:14 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ​കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​രം ജം​ഗ്ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

പൊ​റ്റ​ശേ​രി കു​മ്പ​ളം​ചോ​ല കു​പ്പ​ത്ത് ബാ​ല​ന്‍റെ മ​ക​ൻ ര​ജീ​ഷ്(36) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടെ യാ​ത്ര​ചെ​യ്‌​തി​രു​ന്ന വി​നോ​ദ് കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.


ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും റോ​ഡ​രി​കി​ൽ​നി​ന്നും റോ​ഡി​ലേ​ക്കു ക​യ​റി​യ പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.