പാലക്കാട്: മലമ്പുഴ ഇലക്ട്രികൽ സെക്ഷനിലെ കാഷ് കൗണ്ടറിന്റെ പ്രവർത്തനം ഇന്ന് തടസപ്പെടും. കെഎസ്ഇബി മലമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ കാര്യാലയം ഒന്പതാം തിയതി മുതൽ മലമ്പുഴഡാം ഭാഗത്ത് കെടിഡിസി ക്ക് സമീപമുള്ള കെഎസ്ഇബി ഇൻസ്പെക്ഷൻ ബംഗ്ലാവിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ഇന്ന് സെക്ഷനിലെ കാഷ് കൗണ്ടറിന്റെ പ്രവർത്തനം തടസമുണ്ടായേക്കാം എന്നും ആ സാഹചര്യത്തിൽ തുക അടയ്ക്കുന്നതിന് സമീപപ്രദേശത്തെ സെക്ഷൻ ഓഫീസിനെ സമീപിച്ച് ഉപയോക്താകൾ സഹകരിക്കണമെന്നും കല്പാത്തി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ വി. ശെൽവരാജ് അറിയിച്ചു.