മു​ണ്ടൂ​രി​ൽ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, September 7, 2024 11:42 PM IST
മു​ണ്ടൂ​ർ: ലിമിറ്റഡ് സ്റ്റോപ്പ് ബസി ടിച്ച് വിദ്യാർഥി മരിച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കേ​ച്ചേ​രി മ​ണ​ലി സ്വ​ദേ​ശി രാ​യ്മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷെ​മീം മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്താ​ബ്(20) ആണ് മരിച്ചത്.

തൃ​ശൂ​ർ -കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ൽ മു​ണ്ടൂ​ർ പെ​ട്രോ​ൾ പ​മ്പ് പ​രി​സ​ര​ത്തെ സ്പീ​ഡ് സി​ഗ്ന​ൽ ക്യാ​മ​റ​യ്ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഐഇ എ​സ് എ​ൻജിനീ​യ​റിം​ഗ് കോ​ളജിലെ മൂന്നാം ​വ​ർ​ഷ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.


തൃ​ശൂ​രി​ൽ നി​ന്നും കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജോ​ണീ​സ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്‌ ബ​സി​ന​ടി​യി​ൽ അ​ഫ്താ​മ്പി​ന്‍റെ ബൈ​ക്ക് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പേ​രാ​മം​ഗ​ലം പോ​ലീ​സ് തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ ഉ​മ്മ: ഫാ​ത്തി​മ.
സ​ഹോ​ദ​ര​ൻ: ഹ​യാ​ൻ. ക​ബ​റ​ട​ക്കം പി​ന്നീ​ട്.