വീ​ടി​ന്‍റെ ടെ​റ​സി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 45 ക​ഞ്ചാ​വു​ചെ​ടി​ക​ൾ പി​ടി​കൂ​ടി
Wednesday, September 11, 2024 1:46 AM IST
പാ​ല​ക്കാ​ട്: വീ​ടി​ന്‍റെ ടെ​റ​സി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 45 ക​ഞ്ചാ​വു​ചെ​ടി​ക​ൾ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. എ​ല​പ്പു​ള്ളി പ​ള്ള​ത്തേ​രി ജ്യോ​തി​ഷി​ന്‍റെ വീ​ട്ടി​ലെ ര​ണ്ടാം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ലാ​ണ് 45 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു​വ​ന്നി​രു​ന്ന​ത്. പ്ര​തി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.


എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ് പെ​ക്ട​ർ ആ​ർ. റി​നോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​യി​ദ് മു​ഹ​മ്മ​ദ്, കെ.​സി. രൂ​പേ​ഷ്, കെ. ​ബെ​ന്നി, സെ​ബാ​സ്റ്റ്യ​ൻ, ടി.​എ​സ്. അ​നി​ൽ​കു​മാ​ർ, എം. ​നി​മ്മി, ഡ്രൈ​വ​ർ എം. ​അ​നീ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.