വണ്ടിത്താവളം: നന്ദിയോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് ഓണക്കിറ്റും ബോണസും ഇൻസന്റീവും വിതരണം ചെയ്തു. കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് ഡി. അജിത്ദേവ് അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു ഉത്പാദക ബോണസും കൊല്ലങ്കോട് ക്ഷീരവികസന ഓഫീസർ എ. ആതിര മിൽക്ക് ഇൻസെന്റീവ് വിതരണവും നിർവഹിച്ചു. വെറ്ററിനറി സർജൻ ഡോ.എം.പി. ബാബു, കേരള ഗ്രാമീണ ബാങ്ക് തത്തമംഗലം മനേജർ വിനീഷ് വിൽസൺ, ഡയറി ഫാം കൊല്ലങ്കോട് ഇൻസ്ട്രക്ടർ എം. സുദർശൻ, ക്ഷീരസംഘം വൈസ് പ്രസിഡന്റ് സി. നിർമല, ഡയറക്ടർമാരായ എം. മുത്തുകുമാർ, വി. സുരേഷ് കുമാർ, ആർ. കൃഷ്ണൻ, സെക്രട്ടറി എം. വിജയൻ എന്നിവർ പ്രസംഗിച്ചു.