വയ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഓ​ണാ​ര​വം
Saturday, September 14, 2024 1:43 AM IST
മ​ണ്ണാ​ര്‍​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കോ​ട് വാ​ര്‍​ഡി​ല്‍ ഓ​ണാ​ര​വം സം​ഘ​ടി​പ്പി​ച്ചു.​ ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും വാ​ര്‍​ഡ് മെ​ംബറു​മാ​യ കെ.​പി. ജ​ഹീ​ഫ് ഓ​ണാ​ര​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള വീ​ട് നി​ര്‍​മിക്കു​ന്ന​തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച കൈ​ത്ത​റി മു​ണ്ട്, സാ​രി ച​ല​ഞ്ചി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഓ​ണ​ക്കോ​ടി വാ​ങ്ങി പു​ഞ്ച​ക്കോ​ട് വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​മാ​യി സ​മ്മാ​ന​മാ​യി ന​ല്‍​കി.


പു​ഞ്ച​ക്കോ​ട് വാ​ര്‍​ഡി​ലെ മു​തി​ര്‍​ന്ന കു​ടും​ബ​ശ്രീ അം​ഗം ക​ണ്ണ​ക്ക​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി ശേ​ഷം വ​ടം​വ​ലി മ​ത്സ​രം, നാ​ര​ങ്ങ​സ്പൂ​ണ്‍, ക​സേ​ര​ക​ളി, ആ​ക്ഷ​ന്‍ ഗെ​യിം, വ​ട്ട​ക്ക​ളി എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.​ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി.​ ഓണസ​ദ്യ​യും ഓ​ണാ​ര​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി.