മരവ്യാപാരിയുടെ പണംതട്ടാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
1459559
Monday, October 7, 2024 7:30 AM IST
നെന്മാറ: രണ്ടുലക്ഷംരൂപയും സ്വർണമാലയും തട്ടാൻ ശ്രമിച്ചെന്നകേസിൽ രണ്ടുപേരെ നെന്മാറ പോലീസ് അറസ്റ്റുചെയ്തു. കയ്പഞ്ചേരിയിൽ നിമേഷ് (29), കോഴിക്കാട്ടിൽ സബീക്ക് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ നെന്മാറ കയ്പഞ്ചേരിയിലാണു സംഭവം. തടിക്കച്ചവടക്കാരനായ കരിമ്പാറ സ്വദേശി മനോജിനെ രാത്രി എട്ടുമണിക്കു ഇരുചക്രവാഹനത്തിൽ വീട്ടിലേക്കുവരുമ്പോൾ തടഞ്ഞുനിർത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ചെന്നാണു പരാതി.
മനോജിനെ നിർത്തി 600 രൂപ കൈപ്പറ്റിയശേഷം കൂടുതൽപണം കൈയ്യിൽ കണ്ടതോടെയാണു പണം തട്ടിയെടുക്കാൻ ആക്രമിച്ചതായി പരാതിയിൽ പറയുന്നത്.
ഇതിനിടയിൽ പിടിയുംവലിയും നടന്നതായി പോലീസ് പറഞ്ഞു. പരാതിപ്പെടുമെന്നു അറിഞ്ഞതോടെ പ്രതികളുടെ വീട്ടുകാർ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നു. പോലീസിൽ പരാതി രുമെന്നു അറിഞ്ഞതോടെ രണ്ടുദിവസമായി പ്രതികൾ സ്ഥലത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. നേരത്തേ പോലീസിനെ ആക്രമിച്ച കേസിലും മറ്റുമായി കാപ്പ കേസിലെ പ്രതികളാണിരുവരും.