വണ്ടാഴി പഞ്ചായത്തിനു വയോജന പരിപാലനത്തിനുള്ള സംസ്ഥാന അവാർഡ്
1460246
Thursday, October 10, 2024 7:45 AM IST
വടക്കഞ്ചേരി: വയോജന പരിപാലനത്തിനുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച സായംപ്രഭാ ഹോമിനുള്ള ഈ വർഷത്തെ വയോസേവന അവാർഡ് വണ്ടാഴി പഞ്ചായത്തിന് ലഭിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അവാർഡ് ഏറ്റുവാങ്ങി. വയോജനങ്ങളെ പരിപാലിക്കാൻ സർക്കാർ നിർദേശിക്കുന്ന പദ്ധതികൾക്കപ്പുറം പഞ്ചായത്തിന്റെ തനതായ പദ്ധതി പ്രവർത്തനങ്ങളാണ് അവാർഡിന് സഹായകമായതെന്ന് പ്രസിഡന്റ് കെ.എൽ. രമേഷ് പറഞ്ഞു.
ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത മുരളിധരൻ, മെംബർ സുചിത രാമുണ്ണി, ഐസിഡിഎസ് സൂപ്പർവൈസർ രാധിക, കെയർഗിവർ ജിനി ഗിരീഷ്, മാനേജിംഗ് കമ്മിറ്റി അംഗം സി.പി. ശിവരാമൻ എന്നിവർ പങ്കെടുത്തു.