പാലക്കാട്: ലോ​ക ക്ഷീ​രദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​ത്തൂ​ർ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. ചി​ത്ര​ര​ച​ന, ക്വി​സ്, പ്ര​ബ​ന്ധ മ​ത്സ​രം എ​ന്നി​വ​യാ​ണ് ന​ട​ത്തു​ന്ന​ത്. 29 ന് ​രാ​വി​ലെ 10 ന് ​ആ​ല​ത്തൂ​ർ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് മ​ത്സ​രം.
ചി​ത്ര​ര​ച​നാമ​ത്സ​രം എ​ൽപി, യുപി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് പ​ങ്കെ​ടു​ക്കാം. പ്ര​ബ​ന്ധ മ​ത്സ​രം, ക്വി​സ് എ​ന്നി​വ​യ്ക്ക് യുപി​ക്കും ഹൈ​സ്കൂ​ളി​നും പ​ങ്കെ​ടു​ക്കാം.

വി​ദ്യാ​ർ​ഥിക​ൾ സ്കൂ​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ചി​ത്ര​ര​ച​ന​യ്ക്കാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളും സ​ഹി​തം എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. താ​ത്​പ​ര്യ​മു​ള്ള​വ​ർ 24 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 04922 226040, 7902458762, 9074993554.