ഒ​റ്റ​പ്പാ​ലം: മീ​റ്റ്‌​ന​യി​ലെ ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം ബേ​ലൂ​രി​ലെ രാ​മ​കൃ​ഷ്ണ​മ​ഠ​ത്തി​ൽ ല​യി​ച്ചു. നി​ർ​മ​ലാ​ന​ന്ദ​സ്വാ​മി​യു​ടെ സ​മാ​ധി​മ​ണ്ഡ​പ​വും ക്ഷേ​ത്ര​വു​മു​ൾ​പ്പെ​ട്ട പ്ര​ധാ​ന ആ​ശ്ര​മ​മാ​ണ് രാ​മ​കൃ​ഷ്ണ​മ​ഠ​ത്തി​ൽ ല​യി​ക്കു​ന്ന​ത്. ബു​ദ്ധ​പൂ​ർ​ണി​മ​ദി​ന​ത്തി​ൽ വി​വി​ധ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ആ​ശ്ര​മ​ത്തി​ന്‍റെ കൈ​മാ​റ്റം ന​ട​ന്നു. ഒ​റ്റ​പ്പാ​ല​ത്തെ ആ​ശ്ര​മം സ്ഥാ​പി​ച്ചി​ട്ട് അ​ടു​ത്ത​വ​ർ​ഷം ഒ​രു​നൂ​റ്റാ​ണ്ട് തി​ക​യാ​നി​രി​ക്കെ​യാ​ണു കൈ​മാ​റ്റം.

1911 നും 1938 ​നും ഇ​ട​യി​ൽ ശ്രീ​രാ​മ​കൃ​ഷ്ണ പ​ര​മ​ഹം​സ​രു​ടെ ശി​ഷ്യ​നാ​യ നി​ർ​മ​ലാ​ന​ന്ദ സ്വാ​മി കേ​ര​ള​ത്തി​ൽ 17 ആ​ശ്ര​മ​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്ന് റി​ട്ട. പ്ര​ഫ.​എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ പ​റ​യു​ന്നു. 1926 ലാ​ണ് ഒ​റ്റ​പ്പാ​ലം മീ​റ്റ്‌​ന​യി​ൽ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം സ്ഥാ​പി​ച്ച​ത്. തു​ട​ക്ക​കാ​ല​ത്ത് രാ​മ​കൃ​ഷ്ണ​മ​ഠ​ത്തി​നു കീ​ഴി​ൽ​ത​ന്നെ​യാ​ണ് ഒ​റ്റ​പ്പാ​ല​ത്തെ ആ​ശ്ര​മം ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ച്ച​ത്.

1938-ൽ ​ഒ​റ്റ​പ്പാ​ല​ത്തെ ആ​ശ്ര​മ​ത്തി​ൽ​വെ​ച്ചാ​ണ് നി​ർ​മ​ലാ​ന​ന്ദ​സ്വാ​മി സ​മാ​ധി​യാ​കു​ന്ന​ത്. പി​ന്നീ​ട് 1942-ൽ ​കേ​ര​ള​ത്തി​ലെ എ​ട്ട് ആ​ശ്ര​മ​ങ്ങ​ൾ മ​ഠ​ത്തി​ൽ​നി​ന്നു​മാ​റി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തി​ൽ നാ​ല് ആ​ശ്ര​മ​ങ്ങ​ൾ നേ​ര​ത്തെ വീ​ണ്ടും ബേ​ലൂ​ർ രാ​മ​കൃ​ഷ്ണ​മ​ഠ​വു​മാ​യി ല​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഒ​റ്റ​പ്പാ​ല​ത്തെ ആ​ശ്ര​മ​വും രാ​മ​കൃ​ഷ്ണ​മ​ഠ​ത്തി​ന്‍റെ കീ​ഴി​ലേ​ക്കാ​വു​ന്ന​തെ​ന്നും എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ പ​റ​യു​ന്നു.

നി​ർ​മ​ലാ​ന​ന്ദ​സ്വാ​മി​യു​ടെ സ​മാ​ധി​മ​ണ്ഡ​പ​മു​ള്ള ആ​ശ്ര​മ​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഒ​റ്റ​പ്പാ​ല​ത്തി​നു​ണ്ട്.