ആ​ല​ത്തൂ​ർ: വ്യാ​ജ​രേ​ഖാ കേ​സി​ല്‍ 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ്ര​തി​പി​ടി​യി​ല്‍. ചി​റ്റൂ​ര്‍ പെ​രു​മാ​ട്ടി അ​യ്യ​ന്‍​വീ​ട്ടു​ച​ള്ള സ്വ​ദേ​ശി സു​രേ​ഷ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. സ​ര്‍​ക്കാ​ര്‍ സീ​ലു​ക​ളും ഡെ​ലി​വ​റി നോ​ട്ടും ബി​ല്ലും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചു എ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്.

ആ​ല​ത്തൂ​ര്‍ ഇ​ര​ട്ട​ക്കു​ള​ത്ത് 2010ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​ത്തൂ​ർ എ​സ്.​ഐ വി​വേ​ക് നാ​രാ​യ​ണ​ൻ നി​യോ​ഗി​ച്ച സീ​നി​യ​ര്‍ സി​പി​ഒ സെ​ന്തി​ല്‍ കു​മാ​ര്‍,മി​ഥു​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി സു​രേ​ഷി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.