പെൻഷണേഴ്സ് ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി
1577378
Sunday, July 20, 2025 7:25 AM IST
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കഞ്ചേരി ഒന്ന്, രണ്ട് യൂണിറ്റുകൾ സംയുക്തമായി ലഹരിവിരുദ്ധ സെമിനാറും റാലിയും സംഘടിപ്പിച്ചു.
യൂണിയൻ സംസ്ഥാന കൗൺസിലർ വി.വി. മുരുകൻ കുട്ടി സെമിനാർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എൻ. രവിദാസൻ അധ്യക്ഷത വഹിച്ചു. റിട്ടയേഡ് എസ്ഐ പരമേശ്വരൻ വിഷയാവതരണം നടത്തി.
എം.വി. അപ്പുണ്ണി നായർ, വി. രാമചന്ദ്രൻ, അയ്യഴി ജയപ്രകാശ്, എം.ഐ. ഡാഡ്സ്, ജോസഫ് ചാക്കോ, യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ, എ. ഗംഗാധരൻ പ്രസംഗിച്ചു. ലഹരിക്കെതിരെ കൈകോർക്കാം എന്ന മുദ്രാവാക്യവുമായി ടൗണിൽ ലഹരിവിരുദ്ധ റാലിയും നടത്തി.