ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാർ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്
1577388
Sunday, July 20, 2025 7:25 AM IST
വടക്കഞ്ചേരി: അണക്കപ്പാറയിൽ ഫോറസ്റ്റ് ഓഫീസിനു സമീപം നിർമാണം പൂർത്തിയായ ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിനായുള്ള പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വൈകീട്ട് നാലിന് നടക്കുന്ന പരിപാടികൾ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അഷറഫ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് എബി കെ. സേവ്യർ അധ്യക്ഷത വഹിക്കും.
ബേബി വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. ഡോ. കുട്ടമണി, ചാർട്ടർ മെംബർ എം.വി. തോമസ്, റീജണൽ ചെയർമാൻ സ്വാമിനാഥൻ, സോൺ ചെയർമാൻ സദാനന്ദൻ, ലേഡി റീജിയൻ ചെയർപേഴ്സൺ സരസ്വതി സ്വാമിനാഥൻ, ആനിയമ്മ ജോസഫ്, ബാബു പീറ്റർ, സീൻ ജോസഫ് ചെറുനിലം, രാജൻ മാത്യു തുടങ്ങിയവർ പ്രസംഗിക്കും.