യഥാർഥ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ പാർട്ടി ശക്തമാകും: പി. സന്തോഷ് കുമാർ എംപി
1577392
Sunday, July 20, 2025 7:26 AM IST
വടക്കഞ്ചേരി: കാലത്തിന്റെ യഥാർഥ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ പാർട്ടി ശക്തിപ്പെടുമെന്നു സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും രാജ്യസഭാംഗവുമായ പി. സന്തോഷ് കുമാർ.
സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിസംഗത വെടിഞ്ഞ് ആശയ പൊരാട്ടങ്ങൾക്കായി രംഗത്തിറങ്ങണം. മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെട്ടാൽ പാർട്ടിക്ക് അതിശയകരമായ വളർച്ച ഉണ്ടാക്കാൻ കഴിയുമെന്നു അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മെച്ചപ്പെട്ട എൽഡിഎഫ് കെട്ടിപ്പടുക്കണം. വകുപ്പുകളെകുറിച്ച് പരാതികളും നിരാശയുമുണ്ടാകാം. പാർട്ടിയിൽ വിഭാഗീയതയുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കും.
അതെല്ലാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം അദേഹം കൂട്ടിച്ചേർത്തു. മന്ത്രി ജെ. ചിഞ്ചുറാണി, മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, വാസുദേവൻ തെന്നിലാപുരം, മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ, വി. ചാമുണ്ണി, മുൻ എംഎൽഎമാരായ എൻ. രാജൻ, രാജാജി മാത്യു ടി. തോമസ്, മുൻ എംപി സി.എൻ. ജയദേവൻ, വിജയൻ കുനിശേരി, സ്വാഗതസംഘം കൺവീനർ കെ. രാമചന്ദ്രൻ , പൊറ്റശേരി മണികണ്ഠൻ, സുമലത മോഹൻദാസ്, കെ.ഇ. ഹനീഫ പ്രസംഗിച്ചു. ഇന്നു രാവിലെ റിപ്പോർട്ട്, പ്രമേയങ്ങൾ, തെരഞ്ഞെടുപ്പ് തുടങ്ങിയവയോടെ വൈകീട്ട് സമ്മേളനം സമാപിക്കും.