സിപിഎമ്മിനും ബിജെപിയ്ക്കും നെഞ്ചിടിപ്പ് കൂടി: ചെന്നിത്തല
Saturday, April 13, 2019 11:18 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും നെ​ഞ്ചി​ടി​പ്പ് കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പൊ​തു​സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ര​വ് കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ.​പി.​മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം, ക​ള​ത്തി​ൽ അ​ബ്ദു​ള്ള, സി.​അ​ച്യു​ത​ൻ നാ​യ​ർ, പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പി.​ആ​ർ.​സു​രേ​ഷ്, ആ​ന്‍റ​ണി മ​തി​പ്പു​റം, ഒ.​പി.​ഷെ​രീ​ഫ്, ചെ​റൂ​ട്ടി മു​ഹ​മ്മ​ദ്, പി.​എം.​കു​രു​വി​ള സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.