ബൈ​ക്കി​ൽ കാ​റി​ടി​ച്ച് കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, April 17, 2019 10:36 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത മേ​രി​ഗി​രി​യി​ൽ ബൈ​ക്കി​ൽ കാ​റി​ടി​ച്ച് കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വാ​ൽ​കു​ള​ന്പ് പു​നൂ​രാ​ൻ​വീ​ട്ടി​ൽ ത​ങ്ക​പ്പ​നാ​ണ് (71) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

ചു​വ​ന്ന​മ​ണ്ണി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ​പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു ത​ങ്ക​പ്പ​ൻ. ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും വാ​ൽ​ക്കു​ള​ന്പ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ പി​റ​കെ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ​നി​ന്നും തെ​റി​ച്ചു​വീ​ണ ത​ങ്ക​പ്പ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.
ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: സ​ജീ​വ്, വി​ജ​യ​ൻ (ഹോ​ട്ട​ൽ മ​യൂ​ഖ വ​ട​ക്ക​ഞ്ചേ​രി), ജ​യ, ഷീ​ജ. മ​രു​മ​ക്ക​ൾ: ബാ​ല​ൻ, സ്മി​ത, നി​ജ, ശ്രീ​ജ.