പി​ക്ക​പ്പ് വാൻ മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, April 18, 2019 9:08 PM IST
വ​ണ്ടി​ത്താ​വ​ളം: നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​തു​ന​ഗ​രം ഡ​യ​മ​ണ്ട് സ്ട്രീ​റ്റ് ജാ​ഫ​റി​ന്‍റെ മ​ക​ൻ റി​യാ​സു​ദീ​ൻ (33) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യ പു​തു​ന​ഗ​രം സ​ദ്ദാം​ഹു​സൈ (35)നെ ​സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ട​ര​യ്ക്ക് വ​ണ്ടി​ത്താ​വ​ളം ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഇ​രു​വ​രേ​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​ധു​ര​യി​ൽ​നി​ന്നും പു​തു​ന​ഗ​രം ച​ന്ത​യി​ലേ​ക്ക് മീ​ൻ​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു പി​ക്ക​പ്പ് വാ​ൻ. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​രി​ച്ച റി​യാ​സു​ദീ​ൻ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.