വീ​ടു​ത​ക​ർ​ത്ത് പ​തി​നെ​ട്ടു​പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു
Saturday, April 20, 2019 10:47 PM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ടു​ത​ക​ർ​ത്ത് പ​തി​നെ​ട്ടു​പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. മ​ധു​ക്ക​രൈ ച​ർ​ച്ച് കോ​ള​നി പ്രീ​മി​യ​ർ​ന​ഗ​ർ ചാ​ർ​ലി (56)യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച​ന​ട​ന്ന​ത്. സ്വ​കാ​ര്യ കോ​ള​ജി​ലോ ജീ​വ​ന​ക്കാ​രാ​യ​ചാ​ർ​ലി രാ​വി​ലെ കു​ടും​ബ​സ​മേ​തം ദുഃ​ഖ​വെ​ള​ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി പ​ള്ളി​യി​ലേ​ക്കു​പോ​യി ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ്ന​പ്പോ​ൾ വീ​ടി​നു മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നെ​ട്ടു​പ​വ​ൻ സ്വ​ർ​ണം ക​ള​വു​പോ​യ​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ധു​ക്ക​രൈ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.