ആ​വേ​ശ​ച്ചൂടി​ല​മ​ർ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം
Monday, April 22, 2019 12:33 AM IST
പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള വോ​ട്ടെ​ടു​പ്പ്് ജി​ല്ല​യി​ൽ നാ​ളെ ന​ട​ക്കും. വീ​റും വാ​ശി​യും ആ​വേ​ശ​വും സ​മ്മാ​നി​ച്ച് ജി​ല്ല​യി​ൽ ഇ​ന്ന​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ട്ടി​ക്കലാ​ശം ന​ട​ന്നു. ജി​ല്ല​യു​ടെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ങ്ങ​ളി​ൽ വി​ജ​യ​ത്തി​ന്‍റെ വി​ളം​ബ​രം നേ​ര​ത്തെ വി​ളി​ച്ചോ​തു​ന്ന റാ​ലി​യും റോ​ഡ് ഷോ​യു​മ​ട​ക്ക​മു​ള്ള കൊ​ട്ടി​ക​ലാ​ശം ന​ട​ത്തി.

പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ച്ചൂ​ടും ചൂ​രും കാ​ണാ​നും റോ​ഡി​നി​രു​വ​ശ​വും ആ​ളു​ക​ളും തി​ങ്ങി​നി​റ​ഞ്ഞു. ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട് , ആ​ല​ത്തൂ​ർ ലോ​ക് സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.​

ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​മാ​യ പാ​ല​ക്കാ​ട് ന​ഗ​രം വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ​ത​ന്നെ വി​വി​ധ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​നി​ധ്യം​കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. ബൈ​ക്കു​ക​ളി​ലാ​യി കൊ​ടി​യും​തോ​ര​ണ​ങ്ങ​ളു​മേ​ന്തി​ര എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, ബി​ജെ​പി മു​ന്ന​ണി​ക​ളും മ​റ്റു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യി​രു​ന്നു.

ബാ​ന്‍റു​വാ​ദ്യ​ങ്ങ​ളും മു​ദ്രാ​വാ​ക്യം​വി​ളി​ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക​ലാ​ശം ആ​വേ​ശ​ചൂ​ടി​ല​മ​ർ​ന്നു.

ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളാ​യ മു​ണ്ടൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, കോ​ങ്ങാ​ട്, ചെ​ർ്പ്പു​ള​ശേ​രി, ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി, ഷൊ​ർ​ണൂ​ർ, ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ട്ടി​ക​ലാ​ശം ആ​വേ​ശ​പൂ​ര​ത്തി​ലാ​യി. പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. രാ​ജേ​ഷ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ, ആ​ല​ത്തൂ​ർ ലോ​ക് സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യാ ഹ​രി​ദാ​സ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ബി​ജു, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ടി.​വി. ബാ​ബു എ​ന്നി​വ​രെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. അ​വ​സാ​ന​വ​ട്ട വോ​ട്ട​ഭ്യ​ർ​ഥ​ന​യു​ടെ തീ​പാ​റും പ്ര​സം​ഗ​വും ന​ട​ത്തി സ്ഥാ​നാ​ർ​ഥി​ക​ൾ അ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി.

അ​ണി​ക​ളു​ടെ ആ​വേ​ശം അ​തി​രു​വി​ടാ​തി​രി​ക്കാ​നും സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​മാ​യി പോ​ലീ​സും കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള വ​ൻ പോ​ലീ​സ് സ​ന്നാ​ഹം വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു കൊ​ട്ടി​ക​ലാ​ശ​മെ​ങ്കി​ലും പ​ല​പ്പോ​ഴും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം അ​തി​രു​വി​ട്ട​ത് പോ​ലീ​സി​നെ ചെ​റി​യ​തോ​തി​ൽ ബു​ദ്ധി​മു​ട്ടി​ച്ചു. എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പാ​ർ​ട്ടി​ക​ളു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളും കൊ​ട്ടി​ക​ലാ​ശ​ത്തി​ൽ പ​ങ്കു​ചേ​രാ​നെ​ത്തി​യി​രു​ന്നു.