കാ​റ്റ്: അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു
Monday, April 22, 2019 12:33 AM IST
അ​ഗ​ളി: പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ കാ​റ്റി​ൽ അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം വാ​ഴ​ക​ൾ ന​ശി​ച്ച​താ​യി കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പാ​ലൂ​ർ, ഉ​മ്മ​ത്താം​പ​ടി, സ്വ​ർ​ണ്ണ​ഗ​ദ്ദ, പാ​ട​വ​യ​ൽ, താ​ഴെ ഭൂ​ത​യാ​ർ, ഇ​ട​വാ​ണി, അ​ര​ളി​ക്കോ​ണം, മേ​ലെ ഉ​മ്മ​ത്താം​പ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. മൂ​പ്പെ​ത്താ​ത്ത കു​ല​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​വ​യി​ല​ധി​ക​വും. അ​ഗ്രി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഹാ​പ്പി മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ സെ​ൽ​വി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് എ​ന്നി​വ​ർ കൃ​ഷി​നാ​ശം നേ​രി​ൽ​ക​ണ്ട് ന​ഷ്ടം വി​ല​യി​രു​ത്തി.