വോ​ട്ട് ചെ​യ്യു​ന്ന​ത് തി​ക​ച്ചും ല​ളി​തം
Monday, April 22, 2019 12:33 AM IST
പാ​ല​ക്കാ​ട്: വോ​ട്ട​ർ​മാ​ർ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ 11 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നോ വോ​ട്ടി​ങ്ങി​നാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം. ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ന​ൽ​കി​യ വോ​ട്ടേ​ഴ്സ് സ്ലി​പ്പും കൈ​യി​ൽ ക​രു​ത​ണം. പു​രു​ഷ·ാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​വ​ശ​രാ​യ​വ​ർ​ക്കും പ്ര​ത്യേ​കം വ​രി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടാ​വും. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വോ​ട്ട​ർ ആ​ദ്യ​മാ​യി ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കൊ​ടു​ത്തി​ട്ടു​ള്ള പേ​ര് വി​വ​ര​ങ്ങ​ൾ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ കേ​ൾ​ക്ക​ത്ത​ക്ക രീ​തി​യി​ൽ ഒ​ന്നാം പോ​ളി​ങ് ഓ​ഫീ​സ​ർ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യും.
തു​ട​ർ​ന്ന് ര​ണ്ടാം പോ​ളി​ങ് ഓ​ഫീ​സ​ർ വോ​ട്ട​റു​ടെ ഇ​ട​തു​കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലി​ൽ മ​ഷി പു​ര​ട്ടും. തു​ട​ർ​ന്ന് വോ​ട്ട​റു​ടെ ഒ​പ്പോ വി​ര​ല​ട​യാ​ള​മോ ര​ജി​സ്റ്റ​റി​ൽ പ​തി​പ്പി​ക്ക​ണം. ര​ണ്ടാം പോ​ളി​ങ് ഓ​ഫീ​സ​ർ വോ​ട്ടേ​ഴ്സ് സ്ലി​പ് പൂ​രി​പ്പി​ച്ച് ന​ൽ​കും. ഈ ​സ്ലി​പ്പു​മാ​യി വോ​ട്ട​ർ മൂ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റെ സ​മീ​പി​ക്ക​ണം. സ്ലി​പ്പ് വാ​ങ്ങി​യ ശേ​ഷം മൂ​ന്നാം പോ​ളി​ങ് ഓ​ഫീ​സ​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ ബ​ട്ട​ണ​മ​ർ​ത്തി വോ​ട്ടിം​ഗ് മെ​ഷീ​ൻ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കും. തു​ട​ർ​ന്ന് പ​ച്ച നി​റ​ത്തി​ലു​ള്ള റെ​ഡ് ലാ​ന്പ് പ്ര​കാ​ശി​ക്കു​ന്ന​തോ​ടെ വോ​ട്ട​ർ​ക്ക് കാ​ൻ​ഡി​ഡേ​റ്റ് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി വോ​ട്ട് ചെ​യ്യാം.
ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​വി​പാ​റ്റി​ൽ വോ​ട്ടു ചെ​യ്ത ചി​ഹ്നം നേ​രി​ട്ടു​ക​ണ്ട് വോ​ട്ട​ർ​ക്ക് ത​ന്‍റെ വോ​ട്ട് ഉ​റ​പ്പി​ക്കാ​വു​ന്ന​താ​ണ്.