പ്ര​ഥ​മ​ശു​ശ്രൂ​ഷ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം
Monday, April 22, 2019 12:33 AM IST
പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ ആ​വ​ശ്യ​നു​സ​ര​ണം കു​ടി​വെ​ള്ള​വും ക​സേ​ര, ബെ​ഞ്ച് , ടേ​ബി​ൾ തു​ട​ങ്ങി​യ ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വോ​ട്ട​ർ​മാ​ർ​ക്കാ​യി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ള്ള മെ​ഡി​ക്ക​ൽ കി​റ്റും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​വും ബൂ​ത്തു​ക​ളി​ൽ സ​ജ്ജീ​ക​രി​ക്കും. വോ​ട്ട​ർ​മാ​രു​ടെ കു​ട്ടി​ക​ളെ താ​ൽ​ക്കാ​ലി​ക​മാ​യി നോ​ക്കു​ന്ന​തി​ന് ആ​യ​മാ​രു​ടെ സേ​വ​ന​വും ഉ​ണ്ട്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കും ടോ​യ്ല​റ്റ് സൗ​ക​ര്യ​ങ്ങ​ളുണ്ടാ​വും. എ​ൻ .സി. ​സി. , എ​ൻ. എ​സ്. എ​സ് .തു​ട​ങ്ങി​യ വി​ദ്യാ​ർ​ത്ഥി സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഭി​ന്ന​ശേ​ഷി​ക്കാ​ർ ,മു​തി​ർ​ന്ന പൗ​രന്മാർ എ​ന്നി​വ​ർ​ക്കാ​യി ഒ​രു വ​രി​യും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കും വെ​വ്വേ​റെ വ​രി​ക​ൾ ഉ​ൾ​പ്പ​ടെ മൊ​ത്തം മൂ​ന്ന് വ​രി​ക​ളാ​ണ് ഉ​ണ്ടാ​വു​ക