ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ
Monday, April 22, 2019 12:33 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്കാ​യി പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക റാം​പ് സൗ​ക​ര്യം ഉ​ണ്ടാ​വും. ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് അ​വ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം യാ​ത്രാ​സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കും. ജി​ല്ല​യി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​മാ​ർ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​എ​ൻ.​സി.​സി, സ്കൗ​ട്ട്സ്, ഗൈ​ഡ്സ് തു​ട​ങ്ങി​യ സ​ന്ന​ദ്ധ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കു​ക. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ, മ​റ്റ് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും.
നി​ല​വി​ൽ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് 6881 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രാ​ണ്. ഇ​തി​ൽ 834 പേ​ർ സം​സാ​ര​ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​രും 655 പേ​ർ കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​രും 4036 പേ​ർ ച​ല​ന​ശേ​ഷി ഇ​ല്ലാ​ത്ത​വ​രു​മാ​ണ്. മ​റ്റു വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ 1356 പേ​രാ​ണ്. നി​ല​വി​ൽ ജി​ല്ല​യി​ൽ പി.​ഡ​ബ്ല്യു.​ഡി ആ​പ്പി​ലൂ​ടെ 3000 പേ​രാ​ണ് വാ​ഹ​ന​സൗ​ക​ര്യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.