ശോ​ഭ അ​ക്കാ​ദ​മി​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, April 22, 2019 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: ശ്രീ​കു​റും​ബ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള ശോ​ഭ അ​ക്കാ​ദ​മി​യി​ൽ 2020-21-ലെ ​എ​ൽ​കെ​ജി ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ട്ര​സ്റ്റി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ 2015 ജൂ​ണ്‍ ഒ​ന്നി​നും 2016 മേ​യ് 31നും ​ഇ​ട​യി​ൽ ജ​നി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ശോ​ഭ അ​ക്കാ​ദ​മി, പ​ന്നി​യ​ങ്ക​ര, ശ്രീ​കു​റും​ബ ക​ല്യാ​ണ​മ​ണ്ഡ​പം, മൂ​ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഏ​പ്രി​ൽ 22മുതൽ മേ​യ് 20 വ​രെ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും.

സം​ഘാ​ട​ക സ​മി​തി

പാ​ല​ക്കാ​ട്: മെ​യ്ദി​ന കാ​യി​ക മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ 24 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സ് ഓ​ഫീ​സി​ൽ സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പ്രേം​കു​മാ​ർ അ​റി​യി​ച്ചു.