വേ​ന​ൽ​മ​ഴ: മു​ട​പ്പ​ല്ലൂ​രി​ൽ അ​ന്പ​തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം​ക​യ​റി നാ​ശ​ന​ഷ്ടം
Monday, April 22, 2019 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ മ​ഴ​യി​ൽ മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​നി​ലെ അ​ന്പ​തോ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ ന​ഷ്ട​മു​ണ്ടാ​യി.​ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പെ​യ്ത മ​ഴ​യി​ലാ​ണ് ടൗ​ണി​ൽ മൂ​ന്ന​ടി​യോ​ളം വെ​ള്ളം പൊ​ങ്ങി​യ​ത്. സം​സ്ഥാ​ന പാ​ത​യു​ടെ അ​ഴു​ക്കു​ചാ​ൽ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം മു​ന്പ് ഇ​വി​ടെ കാ​ൽ കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കാ​ന പ​ണി ന​ട​ത്തി​യെ​ങ്കി​ലും നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം ല​ക്ഷ​ങ്ങ​ൾ പാ​ഴാ​യി. വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ പ​ല ത​വ​ണ പ​ഞ്ചാ​യ​ത്തി​നേ​യും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രേ​യും പ​ല ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും പ​ര​സ്പ​രം പ​ഴി​ചാ​രി അ​ധി​കാ​രി​ക​ളും ഒ​ഴി​ഞ്ഞു മാ​റി​യ​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​യാ​യ പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. റോ​ഡി​ൽ മൂ​ന്ന​ടി ഉ​യ​ര​ത്തി​ൽ വെ​ള്ളം നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ ഓ​ളം വെ​ട്ടി വെ​ള്ളം ക​ട​യി​ലേ​ക്ക് പാ​ഞ്ഞുക​യ​റും.