സുരക്ഷ ഉറപ്പാക്കാൻ കേ​ന്ദ്ര​സേ​ന​യും
Monday, April 22, 2019 10:51 PM IST
പാലക്കാ​ട്: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള​ള അ​ഗ​ളി , ഷോ​ള​യൂ​ർ മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗിക​മാ​യും 104ഓ​ളം വ​രു​ന്ന ബി.​എ​സ്.​എ​ഫ് സേ​ന​യെ സു​ര​ക്ഷ​ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ 125ഓ​ളം സെ​ൻ​സി​റ്റീ​വ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ 400ഓ​ളം ത​മി​ഴ്നാ​ട് സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് , മ​ല​ന്പു​ഴ മേ​ഖ​ല​യി​ലെ ബൂ​ത്തു​ക​ളി​ൽ ഭാ​ഗി​ക​യും ത​മി​ഴ്നാ​ട് സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലൊ​ട്ടാ​കെ സു​ര​ക്ഷാ ചു​മ​ത​ല​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള​ള 4344 കേ​ര​ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ​യാ​ണ് ഇ​ത്.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി ശ​ക്ത​മാ​യി​ട്ടു​ള്ള ഇ​രു​ന്പ​ക​ചോ​ല, പൂ​ഞ്ചോ​ല, പ​ള്ളി​ക്കു​ന്ന് തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലും, തൃ​ക്ക​ളൂ​ർ ക​ല്ലാ​ങ്കു​ഴി​യി​ലും ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ലാ​യി​രി​ക്കും പോ​ളി​ങ്ങ് ന​ട​ക്കു​ക.​എ​ല്ലാ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും മൈ​ക്രോ ഒ​ബ്സ​ർ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചിട്ടുണ്ട്.