തി​രി​ച്ച​റി​യ​ൽ രേ​ഖ
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: വോ​ട്ട് ചെ​യ്യാ​ൻ വോ​ട്ടേ​ഴ്സ് സ്ലി​പി​നോ​ടൊ​പ്പം ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​കൂ​ടി നി​ർ​ബ​ന്ധം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച 11 ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക. പാ​സ് പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സം​സ്ഥാ​ന കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും ഫോ​ട്ടോ പ​തി​ച്ച സ​ർ​വ്വീ​സ് തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക് പോ​സ്റ്റോ​ഫീ​സ് പാ​സ്ബു​ക്കു​ക​ൾ, പാ​ൻ കാ​ർ​ഡ്, നാ​ഷ​ണ​ൽ പോ​പ്പു​ലേ​ഷ​ൻ ര​ജി​സ്റ്റ​ർ ന​ൽ​കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ്, എം.​എ​ൻ.​ആ​ർ.​ഇ.​ജി.​എ. തൊ​ഴി​ൽ കാ​ർ​ഡ്, കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ രേ​ഖ, എ​ന്നി​വ​രു​ടെ ഒൗ​ദ്യോ​ഗി​ക രേ​ഖ, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു രേ​ഖ ഉ​പ​യോ​ഗി​ക്കാം. പ്ര​വാ​സി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി നി​ർ​ബ​ന്ധ​മാ​യും അ​സ്സ​ൽ പാ​സ്പോ​ർ​ട്ട് ക​രു​ത​ണം. ബാ​ങ്കു​ക​ളി​ലെ​യോ പോ​സ്റ്റോ​ഫീ​സു​ക​ളി​ലെ​യോ ഫോ​ട്ടോ​പ​തി​ച്ച പാ​സ്ബു​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താണ്.