വോ​ട്ടി​ംഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യാ​ൽ ആ​ശ​ങ്ക വേ​ണ്ട
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യാ​ലും ചെ​യ്ത വോ​ട്ടു​ക​ൾ അ​സാ​ധു​വാ​കു​ക​യോ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും വോ​ട്ട​ർ​മാ​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ മാ​നേ​ജ്മെ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ വി.​കെ.​ര​മ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ടു​ക​ളെ​ല്ലാം റെ​ക്കോ​ർ​ഡ് ചെ​യ്യ​പ്പെ​ടും. ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി​പാ​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം. ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലും ഇ​വ മൂ​ന്നും അ​ധി​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​ന്നി​ന് ത​ക​രാ​റു സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ മാ​റ്റി സ്ഥാ​പി​ക്കാ​നാ​വു​മെ​ന്നും അ​റി​യി​ച്ചു.