മോ​ക്ക് പോ​ൾ രാവിലെ ആ​റി​ന്
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ ആ​ദ്യം ന​ട​ക്കു​ന്ന​ത് മോ​ക്ക്പോ​ൾ. യ​ഥാ​ർ​ഥ വോ​ട്ടെ​ടു​പ്പി​ന് മു​ന്പ് രാ​വി​ലെ ആ​റ് മ​ണി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തു​ന്ന വോ​ട്ടെ​ടു​പ്പാ​ണ് മോ​ക്ക്പോ​ൾ. ര​ണ്ട് ഏ​ജ​ന്‍റു​മാ​രു​ടെ​യെ​ങ്കി​ലും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മോ​ക്ക്പോ​ൾ ന​ട​ത്തു​ക. മോ​ക്ക്പോ​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ ആ ​ബൂ​ത്തി​ൽ പോ​ളി​ങ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കാ​ക്കും.