ഓ​ടം​തോ​ട് സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ തി​രു​നാ​ളി​നും ഉൗ​ട്ടു​നേ​ർ​ച്ച​യ്ക്കും നാ​ളെ കൊ​ടി​യേ​റും
Monday, April 22, 2019 10:55 PM IST
മം​ഗ​ലം​ഡാം: ഓ​ടം​തോ​ട് സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നും ഉൗ​ട്ടു​നേ​ർ​ച്ച​യ്ക്കും നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് കു​ർ​ബാ​ന. നൊ​വേ​ന. തു​ട​ർ​ന്ന് മെ​യ് ഒ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​കും.

മേ​യ് ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ്, നാ​ളം എ​ഴു​ന്ന​ള്ളി​പ്പ്. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ മേ​യ് ര​ണ്ടി​ന് വൈ​കു​ന്നേ​രം 3.30ന് ​ഫാ. ജോ​ർ​ജ് എ​ട​ത്ത​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. കെ ​സി വൈ ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫീ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കും.

മെ​യ് മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. ഫാ. ​തോം കി​ഴ​ക്കേ​ട​ത്ത്, ഫാ. ​റെ​നി പൊ​റ​ത്തൂ​ർ, ഫാ. ​റോ​ബി കൂ​ന്താ​നി​യി​ൽ, ഫാ. ​ആ​ന്േ‍​റാ തൈ​ക്കാ​ട്ടി​ൽ, ഫാ. ​സ​ന്തോ​ഷ് മു​രി​ക്ക​നാ​നി​ക്ക​ൽ, ഫാ. ​ജോ​ബി​ൻ മേ​ലെ​മു​റി​യി​ൽ, ഫാ.​ജി​തി​ൻ ചെ​റു​വ​ത്തൂ​ർ എ​ന്നീ വൈ​ദീ​ക​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​രാ​കും. വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, ക​ണ്‍​വീ​ന​ർ ജോ​ബി പു​ളി​ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷി​ജോ പു​ളി​ക്ക​കു​ന്നേ​ൽ, ഷി​ജോ പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.