കൊ​ടു​വാ​യൂ​രിൽ മാ​ലി​ന്യ​നി​ക്ഷേ​പം പൊ​തു​ടാ​പ്പി​നു സ​മീ​പം
Monday, April 22, 2019 10:57 PM IST
കൊ​ടു​വാ​യൂ​ർ: ആ​ൽ​ത്ത​റ ബ​സ് സ്റ്റോ​പ്പി​ന് എ​തി​ർ​വ​ശ​ത്ത് പൊ​തു ടാ​പ്പി​നു സ​മീ​പം മാ​ലി​ന്യ നി​ക്ഷേ​പം കു​ടി​വെ​ള്ള​ത്തെ മ​ലി​ന​മാ​ക്കു​ന്ന​താ​യി പ​രാ​തി. കാ​റ്റു​വീ​ശു​ന്പോ​ൾ മാ​ലി​ന്യം കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കു​ട​ങ്ങ​ളി​ലും വീ​ഴാ​റു​ണ്ട്.

ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ചാ​ക്കു​ക​ളി​ൽ പൊ​തി​ഞ്ഞും മാ​ലി​ന്യം പൈ​പ്പി​നു സ​മീ​പം നി​ക്ഷേ​പി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്നം ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രേ​യോ അ​റി​യി​ച്ചാ​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല​ത്രെ. മ​ഴ ചാ​റി​യാ​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കാ​റു​മു​ണ്ട്.​സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ലേ​ക്കും ഈ ​പൊ​തു ടാ​പ്പി​ൽ നി​ന്നു​മാ​ണ് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി പൊ​തു ടാ​പ്പി​നു സ​മീ​പ​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് പൊ​തു​ജ​ന ആ​വ​ശ്യം.