അ​റു​ന്നൂ​റു​ത​വ​ണ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ സ​തീ​ഷി​ന് ചി​കി​ത്സ​യ്ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം വേ​ണം
Monday, April 22, 2019 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: ഡ​യാ​ലി​സി​സി​നാ​യി സൂ​ചി കു​ത്തേ​റ്റ് സ​തീ​ഷി​ന്‍റെ കൈ​ത്ത​ണ്ട​യെ​ല്ലാം വീ​ർ​ത്തി​രി​ക്കു​ക​യാ​ണ്. അ​റു​ന്നൂ​റു​ത​വ​ണ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞു. ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം ന​ട​ത്തു​ന്ന ഡ​യാ​ലി​സി​സി​ലാ​ണ് കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ തൊ​ഴു​ത്തും​പാ​റ ച​ന്ദ്ര​ന്‍റെ മ​ക​ൻ സ​തീ​ഷ് എ​ന്ന മു​പ്പ​തു​കാ​ര​ൻ ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു​ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ 1250 രൂ​പ​വേ​ണം. അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ കൂ​ട്ടി ആ​ല​ത്തൂ​രി​ലോ തൃ​ശൂ​രോ ബ​സി​ൽ​പോ​യി ഡ​യാ​ലി​സി​സ് ന​ട​ത്തും. സ​തീ​ഷി​ന്‍റെ ര​ണ്ടു​കി​ഡ്നി​യും പ്ര​വ​ർ​ത്ത​ര​ഹി​ത​മാ​യി​ട്ട് പ​തി​മൂ​ന്നു​വ​ർ​ഷ​മാ​യി. 2010-ൽ ​അ​മ്മ ത​ങ്ക​മ​ണി​യു​ടെ ഒ​രു കി​ഡ്നി ന​ല്കി​യെ​ങ്കി​ലും സ​തീ​ഷി​ന്‍റെ ശ​രീ​രം അ​ത് ഉ​ൾ​ക്കൊ​ണ്ടി​ല്ല. തു​ട​ർ​ന്ന് ഡ​യാ​ലി​സി​സി​ൽ മാ​ത്ര​മാ​യി ജീ​വ​ന്‍റെ നി​ല​നി​ല്പ്.

ദ​രി​ദ്ര കു​ടും​ബ​മാ​ണ് സ​തീ​ഷി​ന്േ‍​റ​ത്. അ​മ്മ​യും അ​ച്ഛ​നും കൂ​ലി​പ്പ​ണി​ക്കു​പോ​യി കി​ട്ടു​ന്ന വ​രു​മാ​നം​കൊ​ണ്ടാ​യി​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ചെ​ല​വു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്. മൂ​ത്ത​മ​ക​ന്‍റെ മാ​റാ​രോ​ഗ​വും ഇ​തി​നി​ടെ അ​ച്ഛ​നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​വും ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ കാ​ഴ്ച​മ​ങ്ങ​ലും കു​ടും​ബ​ത്തെ താ​ളം​തെ​റ്റി​ച്ചു.

ജീ​വി​ച്ചു കൊ​തി​തീ​രും​മു​ന്പേ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു​ക​ഴി​യു​ന്ന സ​തീ​ഷ് ഇ​പ്പോ​ൾ വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലു​ള്ള ഗ്രാ​ന്‍റ് ഇ​ല​ക്ട്രി​ക് ക​ട​യി​ൽ ജോ​ലി​ക്കു പോ​കു​ക​യാ​ണ് ഡ​യാ​ലി​സി​സി​നു​ള്ള പ​ണ​മു​ണ്ടാ​ക്കി കൂ​ടു​ത​ൽ ദി​വ​സം ജീ​വി​ക്കാ​നു​ള്ള മോ​ഹ​ത്തി​ൽ.

ക​ര​ള​ലി​യി​പ്പി​ക്കു​ന്ന ഈ ​ദൈ​ന്യ​സ്ഥി​തി മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ചെ​റു​ക​ണി​ക​യെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യ​ഭേ​ദ​ക​മാ​കും. ഡ​യാ​ലി​സി​സി​നു​പോ​കു​ന്ന ര​ണ്ടു​ദി​വ​സം ഒ​ഴി​കേ മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ​തീ​ഷ് ക​ട​യി​ൽ പ​ണി​ക്കെ​ത്തും. ക​ട​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ട​മ സു​ദീ​പി​ന്‍റെ ക​ണ​ക്ക് കു​റി​ക്കാ​ത്ത സ​ഹാ​യ​ങ്ങ​ൾ​ക്കും ത​ന്‍റെ ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന് സ​തീ​ഷ് പ​റ​യു​ന്നു.

പ​ണ​മി​ല്ലാ​തെ ഒ​രു​ദി​വ​സം ഡ​യാ​ലി​സി​സ് വൈ​കി​യാ​ൽ ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലും അ​സ്വ​സ്ഥ​ത​യു​മാ​യി ആ​ധി​യേ​റും.അ​മ്മ​യു​ടെ ഒ​രു കി​ഡ്നി ഉ​ൾ​പ്പെ​ടെ മൂ​ന്നു കി​ഡ്നി​യും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മെ​ല്ലാം മ​രു​ന്നു ക​ഴി​ക്കും​മ​ട്ടി​ൽ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കാ​നാ​കൂ. വെ​ള്ളം കു​ടി​ച്ചാ​ലും മൂ​ത്രം പോ​കി​ല്ല. ഇ​പ്പോ​ൾ കാ​ലി​ലും നീ​രു​ണ്ട്.

ഏ​തു​നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന സ്ഥി​തി. സ·​ന​സു​ള്ള​വ​ർ ഒ​രു ഡ​യാ​ലി​സി​നു​ള്ള പ​ണ​മെ​ങ്കി​ലും ന​ല്കി സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് സ​തീ​ഷി​ന് ഇ​തി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​നു​ള്ള​ത്.
കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വ നി​ല​ച്ചാ​ൽ പി​ന്നെ​യു​ള്ള ത​ന്‍റെ ജീ​വി​തം എ​ന്താ​കു​മെ​ന്നു പ​റ​യാ​ൻ സ​തീ​ഷി​ന് വാ​ക്കു​ക​ളി​ല്ല. 9539 148 425 എ​ന്ന​താ​ണ് സ​തീ​ഷി​ന്‍റെ ഫോ​ണ്‍​ന​ന്പ​ർ.