മി​ന്ന​ലോ​ടു​കൂ​ടി​ മ​ഴ​യ്ക്ക് സാ​ധ്യ​ത: ജാഗ്രത വേണം
Monday, April 22, 2019 10:57 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഉ​ച്ച​ക്ക് 2 മു​ത​ൽ വൈ​കി​ട്ട് 8 വ​രെ​യു​ള്ള സ​മ​യ​ത്ത് കാ​ർ​മേ​ഘം ക​ണ്ടു​തു​ട​ങ്ങു​ന്ന​ത് മു​ത​ൽ ത​ന്നെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഇ​ടി​മി​ന്ന​ൽ ദൃ​ശ്യ​മ​ല്ലാ​ത്ത് സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്ക​രു​തെ​ന്നും ഇ​ത്ത​രം ഇ​ടി​മി​ന്ന​ൽ അ​പ​ക​ട​ക​ര​വും മ​നു​ഷ്യ ജീ​വ​നും വൈ​ദ്യ​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണെ​ന്നൂം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.