അ​ഴു​ക്കു​ചാ​ൽ ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​രം
Monday, April 22, 2019 10:57 PM IST
പു​തു​ന​ഗ​രം: വാ​ഹ​ന​ത്തി​ര​ക്കേ​റി​യ പാ​ലം ബ​സാ​ർ-​മീ​ഞ്ച​ന്ത റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ ത​ക​ർ​ന്ന് ഇ​തു​വ​ഴി​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് റോ​ഡി​ന് വീ​തി​കു​റ​വാ​ണെ​ന്ന​തി​നാ​ൽ ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

തൃ​ശൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ നൂ​റു​ക്ക​ണ​ക്കി​ന് യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ നി​ര​വ​ധി ച​ര​ക്കു ലോ​റി​ക​ളും ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ചാ​രം. ഈ ​സ്ഥ​ല​ത്തു ഇ​ട​യ്ക്കി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​തി​ലൂ​ടെ ന​ട​ന്നു പോ​വു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

വീ​തി​കു​റ​ഞ്ഞ റോ​ഡ​രി​കി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള അ​ഴു​ക്കു​ചാ​ലു​ക​ൾ സ്ലാ​ബി​ട്ടു​മൂ​ടി ഇ​തു​വ​ഴി വാ​ഹ​ന കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന​താ​ണ് വാ​ഹ​ന​ഉ​ട​മ​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.