വ​ട​ക്ക​ഞ്ചേ​രി​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ്ര​ശ്ന​ക്കാ​രാ​യി
Wednesday, April 24, 2019 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: ചു​രു​ക്കം ചി​ല ബൂ​ത്തു​ക​ളൊ​ഴി​കെ ഏ​താ​ണ്ട് എ​ല്ലാ ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ്ര​ശ്ന​ക്കാ​ര​നാ​യി മാ​റി. പ​ത്ത് മി​നി​റ്റു മു​ത​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം യ​ന്ത്രം പ​ണി​മു​ട​ക്കി ഓ​ഫീ​ഷ്യ​ൽ​സി​നും വോ​ട്ട​ർ​മാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി. വോ​ട്ടിം​ഗ് തു​ട​ങ്ങി​യ രാ​വി​ലെ ഏ​ഴി​ന് മു​ന്പു​ത​ന്നെ ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർമാ​രു​ടെ നീ​ണ്ട നി​ര ഉ​ണ്ടാ​യെ​ങ്കി​ലും വോ​ട്ടിം​ഗ് യ​ന്ത്രം യ​ഥാ​സ​മ​യം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​തെ നേ​ര​ത്തെ വ​ന്ന​വ​ർ വീ​ട്ടി​ലേ​ക്ക്തി​രി​ച്ച് പോ​യി പി​ന്നീ​ടാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബൂ​ത്തു​ക​ളി​ലെ ഒ​ഫീ​ഷ്യ​ൽ​സി​ന്‍റെ പ​രി​ച​യ കു​റ​വും പോ​ളിം​ഗ് മെ​ല്ലേ​യാ​കാ​ൻ കാ​ര​ണ​മാ​യി.

പ​ല ബൂ​ത്തു​ക​ളി​ലും പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ർ പു​തു​മു​ഖ​ങ്ങ​ളാ​യ​തും പോ​ളിം​ഗി​ന്‍റെ വേ​ഗ​ത കു​റ​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നു. മേ​ഖ​ല​യി​ലെ വി​ഐ​പി​ക​ളെ​ല്ലാം രാ​വി​ലെ ത​ന്നെ ബൂ​ത്തു​ക​ളി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ്വ​ഹി​ച്ചു. മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ൽ കി​ട​ക്ക​ഞ്ചേ​രി എ​ച്ച് എ​സ് എ​സി​ലെ 124 ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു.

മു​ൻ മ​ന്ത്രി വി.​സി.​ക​ബീ​ർ മാ​സ്റ്റ​ർ ചെ​റു​പു​ഷ്പം സ്കൂ​ളി​ലും സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​രാ​ജേ​ന്ദ്ര​ൻ മ​ന്പാ​ട് സ്കൂ​ളി​ലും മു​ൻ എം​എ​ൽ​എ സി .​ടി. കൃ​ഷ്ണ​ൻ എ​ള​വ​ന്പാ​ടം സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മേ​ഖ​ല​യി​ലെ 20 പ്ര​ശ്ന​ബൂ​ത്തു​ക​ളി​ലും പോ​ലീ​സി​ന്‍റെ ക​ന​ത്ത ജാ​ഗ്ര​ത​യു​ണ്ടാ​യി​രു​ന്നു. ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണ്ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സു​കാ​രെ​യാ​ണ് പ്ര​ശ്ന​ബൂ​ത്തു​ക​ളി​ൽ നി​യ​മി​ച്ചി​രു​ന്ന​ത്. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി എം. ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.