പോ​ളിം​ഗ് മെ​ല്ലെ​പ്പോ​ക്ക് മ​ല​യോ​ര​വാ​സി​ക​ളെ വ​ല​ച്ചു
Wednesday, April 24, 2019 12:23 AM IST
മം​ഗ​ലം​ഡാം: ക​രി​ങ്ക​യം സെ​ന്‍റ​മേ​രീ​സ് ദേ​വാ​ല​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്കൂ​ളി​ലെ പോ​ളിം​ഗി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് മ​ല​യോ​ര​വാ​സി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ല​ച്ചു.

ഇ​വി​ടു​ത്തെ 134,135 ബൂ​ത്തു​ക​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​വ​ർ​ക്ക് നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ പൊ​രി​വെ​യി​ലി​ൽ ക്യൂ ​നി​ൽ​ക്കേ​ണ്ടി​വ​ന്നു. പ​ല​രും വോ​ട്ട് ചെ​യ്യാ​തെ തി​രി​ച്ച് പോ​യ​താ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​റ​ഞ്ഞു. പോ​ളിം​ഗ് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ഇ​ട​യ്ക്കി​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​ളിം​ഗി​ന്‍റെ മെ​ല്ലെ​പ്പോ​ക്കി​ൽ വേ​ഗ​ത​യു​ണ്ടാ​യി.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​ർ ഏ​റെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം താ​ണ്ടി​യാ​ണ് എ​ത്തി​യി​രു​ന്ന​ത്. പ​തി​ന​ഞ്ചും ഇ​രു​പ​തും കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യും ബ​സി​ലു​മാ​ണ് വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ബൂ​ത്തി​ലെ​ത്തി പി​ന്നേ​യും ഏ​റെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്ത് നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്.

വ​ലി​യ പ​രാ​തി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. ര​ണ്ടാം​പു​ഴ, മ​ണ്ണെ​ണ്ണ​ക​യം, ക​ട​പ്പാ​റ, കു​ഞ്ചി​യാ​ർ​പ​തി, ക​വി​ളു​പ്പാ​റ, ചൂ​രു​പ്പാ​റ, മാ​നി​ള, ഓ​ടം​തോ​ട് ക​രി​ങ്ക​യം, അ​ട്ട​വാ​ടി, വ​ട്ട​പ്പാ​റ, പ​റ​ശേ​രി തു​ട​ങ്ങി​യ മ​ല​യോ​ര​മേ​ഖ​ല​യി​ലെ 2600 വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്യാ​ൻ ക​രി​ങ്ക​യ​ത്ത് എ​ത്ത​ണം.

സ്ഥ​ല സൗ​ക​ര്യ​മി​ല്ലാ​ത്ത ചെ​റി​യൊ​രു കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വി​ടെ ര​ണ്ട് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ഉൗ​ഴം കാ​ത്ത് നി​ൽ​ക്കാ​ൻ​ത​ന്നെ ക​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ട്. അ​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ങ്കി​ലും മ​ല​യോ​ര​വാ​സി​ക​ളു​ടെ ക​ഷ്ട​പ്പാ​ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വോ​ട്ട​ർ​മാ​രു​ടെ ആ​വ​ശ്യം.