വോ​ട്ടെ​ടു​പ്പ് രാ​ത്രി​യി​ലും
Wednesday, April 24, 2019 12:23 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​ല​യി​ട​ത്തും വോ​ട്ടെ​ടു​പ്പ് രാ​ത്രി​യി​ലും തു​ട​ർ​ന്ന്. അ​വ​സാ​നി​ക്കു​ന്ന സ​മ​യ​മാ​യ വൈ​കു​ന്നേ​രം ആ​റി​നും ബൂ​ത്തു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്കി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ല്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന​വ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കു ക​ട​ത്തി​യി​ല്ല. രാ​ത്രി പ​തി​നൊ​ന്നു വ​രെ​യും ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ളിം​ഗു​ണ്ടാ​യി. തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ങോ​ട്ടൂ​ർ പ​തി​നാ​റാം ബൂ​ത്തി​ൽ വി.​വി​പാ​റ്റ് ത​ക​രാ​റാ​യ​തി​നെ തു​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പോ​ളി​ങ്ങ് നി​ർ​ത്തി വെ​ച്ചു.​അ​ര മ​ണി​ക്കൂ​റി​ന​കം കൊ​ണ്ട് വ​ന്ന പു​തി​യ മെ​ഷീ​നും ത​ക​രാ​റാ​യ​തോ​ടെ വോ​ട്ട​ർ​മാ​ർ വ​ല​ഞ്ഞു.