അ​ട്ട​പ്പാ​ടി​യി​ൽ പോ​ളിം​ഗ് ശാ​ന്തം; ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡ്യൂ​ട്ടി​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം
Wednesday, April 24, 2019 12:23 AM IST
അ​ഗ​ളി: മാ​വോ​യി​സ്റ്റ് സാ​നി​ധ്യം പ്ര​ക​ട​മാ​യി​രു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ൽ വോ​ട്ടിം​ഗ് ന​ട​ന്നു. അ​ൻ​പ​തു ബൂ​ത്തു​ക​ളി​ൽ മു​പ്പ​ത് ബൂ​ത്തു​ക​ളും ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​യി​രു​ന്നു. ബൂ​ത്ത് 174 കോ​ട്ട​മ​ല, 177 പെ​ട്ടി​ക്ക​ൽ, 153 ഭൂ​തി​വ​ഴി , 154 ഭൂ​തി​വ​ഴി എ​ന്നീ ബു​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ ഒ​രു​മ​ണി​ക്കൂ​റോ​ളം ത​ക​രാ​റി​ലാ​യി. ഉ​ട​ൻ​ത​ന്നെ വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ഭൂ​തി​വ​ഴി​യി​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് അ​പ​സ്മാ​ര രോ​ഗം അ​നു​ഭ​വ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ക്കി ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. വെ​ച്ച​പ്പ​തി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​ന് ദേ​ഹാ​സ്വാ​സ്ഥ്യം പി​ടി​പെ​ട്ടു. ഷോ​ള​യൂ​ർ -മ​ട്ട​ത്തു​കാ​ട്, അ​ഗ​ളി-​ചി​ണ്ടാ​ക്കി ഫാം, ​പു​തൂ​ർ-​എ​ല​ച്ചി​വ​ഴി എ​ന്നീ ബൂ​ത്തു​ക​ളി​ൽ ആ​റു​മ​ണി​ക്കു​ശേ​ഷ​വും ക്യൂ​വി​ൽ നി​ര​വ​ധി​പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​നെ​ത്തി. പൊ​തു​വെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വോ​ട്ടിം​ഗ് ന​ട​ന്ന​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.