വി​വി​ പാ​റ്റ് കേ​ടാ​യി; വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു
Wednesday, April 24, 2019 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​ല്ലി​ശ്ശേ​രി​യി​ലും തൃ​ക്ക​ള്ളൂ​രി​ലും വി.​വി​പാ​റ്റ് കേ​ടാ​യി. വോ​ട്ടിം​ഗ് ത​ട​സ്സ​പ്പെ​ട്ടു.​
കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ക​ല്ലാം​കു​ഴി തൃ​ക്ക​ള്ളു​ർ ജി.​എ​ൽ.​പി സ്ക്കൂ​ളി​ൽ ആ​റാം ബൂ​ത്തി​ലാ​ണ് വി.​വി പാ​റ്റ് മെ​ഷീ​ൻ കേ​ടാ​യി വോ​ട്ടിം​ഗ് ത​ട​സ്സ​പ്പെ​ട്ട​ത്. 12:50 ന് 450 ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് വി.​വി പാ​റ്റ് കേ​ടാ​യ​ത്.
നൂറോളം പേ​ർ ക്യൂ ​വി​ലാ​യി​രു​ന്നു. താ​ലൂ​ക്ക് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​ക​രം​മെ​ഷീ​ൻ എ​ത്തി​ച്ച് 1:45 ന് ​വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് ത​ട​സ്സ​പ്പെ​ട്ടു. പു​ല്ലി​ശ്ശേ​രി സെ​ന്‍റ് മേ​രീ​സ് യു.​പി സ്ക്കൂ​ളി​ലെ 41 ബൂ​ത്തി​ൽ വി.​വി പാ​റ്റ് കേ​ടാ​യി ഒ​ന്ന​ര മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് ത​ട​സ്സ​പ്പെ​ട്ടു. 350 വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ക​രം മെ​ഷീ​ൻ എ​ത്തി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു.