പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം പോ​ളിം​ഗ് ബൂ​ത്തി​ൽ; ദു​രൂ​ഹ​ത​യെ​ന്ന് ആ​ക്ഷേ​പം
Wednesday, April 24, 2019 12:23 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പോ​ളി​ങ്ങ് ബൂ​ത്തു​ക​ളി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത. ബി.​എ​ൽ.​ഒ മാ​രാ​യ അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ​മാ​രാ​ണ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​തേ സ​മ​യം ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ കാ​ർ​ഡ് വി​ത​ര​ണം ന​ട​ന്നി​ട്ടു​മി​ല്ല. മാ​ർ​ച്ച് 25 വ​രെ​യാ​ണ് വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മാ​ർ​ച്ച് 25 വ​രെ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് കൊ​ടു​ക്കു​ന്ന കാ​ർ​ഡി​നു പു​റ​മെ നി​ല​വി​ൽ
കാ​ർ​ഡു​ള്ള​വ​രും വോ​ട്ടേ​ഴ്സ് പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കും പു​തി​യ കാ​ർ​ഡു​ക​ൾ ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്തു. ക​രി​ന്പു​ഴ സ്കൂ​ളി​ൽ വി​ത​ര​ണം ചെ​യ്ത കാ​ർ​ഡു​ക​ൾ ഒ​റ്റ​പ്പാ​ല​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കും ല​ഭി​ച്ചു. ഇ​വ​രു​ടെ പേ​രു​ക​ൾ ക​രി​ന്പു​ഴ​യി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലും വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​ഞ്ഞു​മാ​റി. ഇ​തി​നെ​ല്ലാം പു​റ​മെ ക​രി​ന്പു​ഴ​യി​ൽ വി​ത​ര​ണം ചെ​യ്ത കാ​ർ​ഡു​ക​ളി​ൽ പ​ല​ർ​ക്കും ഒ​ന്നി​ല​ധി​കം കാ​ർ​ഡു​ക​ളും വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ചി​രു​ന്നു. അ​വ​യി​ൽ ഒ​ന്നു​മാ​ത്രം ന​ൽ​കി ബാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ലു​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചേ​ൽ​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്തി​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത​ത് സി.​പി.​എ​മ്മി​ന് ശ​ക്തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചു. ഒ​ന്നി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ ക​ട​ന്നു​കൂ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക് ഭ​യ​മി​ല്ലാ​തെ ക​ള്ള​വോ​ട്ട് ചെ​യ്യാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്നും ബി.​ജെ.​പി നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണ​ത്തി​ന് വ​ന്ന​തി​ൽ വി​ലാ​സ​ത്തി​ൽ മാ​റ്റ​മു​ണ്ടോ ഒ​ന്നു​ത​ന്നെ​യാ​ണോ എ​ന്ന​റി​യാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹ​ക​രി​ച്ചി​ല്ല. വ​രോ​ട് എ.​യു.​പി സ്കൂ​ൾ, മാ​ങ്ങോ​ട് എ.​എ​ൽ.​പി സ്കൂ​ൾ, ക​രി​ന്പു​ഴ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ, മു​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ർ​ഡ് വി​ത​ര​ണം ന​ട​ന്നു.