നൂ​റ്റി​പ്പ​ത്തി​ന്‍റെ നി​റ​വി​ലും വോ​ട്ടു​ചെ​യ്യാ​ൻ വെ​ള്ള​ത്താ​യി
Wednesday, April 24, 2019 12:23 AM IST
കൊ​ല്ല​ങ്കോ​ട് :നൂ​റ്റി​പ്പ​ത്ത് വ​യ​സ്സി​ന്‍റെ പ്ര​സ​രി പ്പി​ലും വെ​ള്ള​ത്താ​യി മു​ത്ത​ശ്ശി എ​ത്തി. സ​മ്മ​തി​ദാ​ന വി​നി​യോ​ഗ​ത്തി​ന് ഉന്മേഷ​ത്തോ​ടെ . വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ഞ്ചി​റ വീ​ട്ടി​ൽ വെ​ള്ള​ത്താ​യി മു​ത്ത​ശ്ശി​ക്ക് പ്രാ​യം 110 എ​ന്നാ​ലും ത​ന്‍റെ ഒ​രു വോ​ട്ട് ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ർ​ബ​ന്ധ​വും മ​ക്ക​ളു​ടെ താ​ല്പ​ര്യ​വു​മാ​ണ് പ്രാ​യാ​ധി​ക്യ​ത്തെ മ​റി​ക​ട​ന്ന് മ​ക്ക​ളാ​യ കാ​ർ​ത്തി​യാ​യി​നി, ദേ​വി എ​ന്നി​വ​രും മ​രു​മ​ക​ൻ ബി ​എ​സ് എ​ൻ എ​ൽ​നി​ന്നും വി​ര​മി​ച്ച സു​ബ്ര​ഹ്മ​ണ്യ​നോ​ടു​മൊ​പ്പം വെ​ള്ള​ത്താ​യി മു​ത്ത​ശ്ശി ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ട​വ​ന്നൂ​ർ മ​ന്ദം എ ​എം​എം യു ​പി സ്ക്കൂ​ൾ ഉ​ച്ച​യ്ക്ക് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മ​ല്ല നെ·ാ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി എ​ന്ന നി​ല​യി​ൽ വോ​ട്ടു ചെ​യ്യാ​ൻ വ​രി​യി​ൽ നി​ന്ന​വ​ർ​ക്ക് അ​ത്ഭു​ത കാ​ഴ്ച്ച​യാ​യ​ത്. മ​ക്ക​ളാ​യ​കാ​ർ​ത്തി​യാ​യി​നി​യും ദേ​വി​യും മു​ത്ത​ശ്ശി​യെ ഇ​രു​വ​ശ​ത്തു നി​ന്നും താ​ങ്ങി പി​ടി​ച്ചാ​ണ് പോ​ളിം​ങ്ങ് ബൂ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ്രി​സൈ​ഡിം​ങ്ങ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം വെ​ള്ള​ത്താ​യി മു​ത്ത​ശ്ശി​യു​ടെ വോ​ട്ട് ചെ​യ്യാ​ൻ മ​ക​ൾ ദേ​വി​യെ നി​യോ​ഗി​ച്ചു. വി​ര​ലി​ൽ മ​ഷി തേ​ച്ചും വി​ര​ല​ട​യാ​ളം വെ​ച്ച​തി​ന്‍റെ മ​ഷി കൈ​വി​ര​ലി​ൽ പ​തി​ച്ച​ത് ക​ണ്ട് മു​ത്ത​ശ്ശി​യു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​ർ​ന്നു.
വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യി​ല്ല​ന്നു വി​ചാ​രി​ച്ചു എ​ന്നാ​ൽ ഈ ​പ്രാ​യ​ത്തി​ലും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം മു​ത്ത​ശ്ശി​യു​ടെ മു​ഖ​ത്ത് നി​റ​ഞ്ഞു നി​ന്നു. വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ പ്രാ​യാ​ധി​ക്യ​മാ​യ മു​ത്ത​ശ്ശി​യെ ഒ​ന്നു കാ​ണാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു.