വി​ര​ലി​ൽ മ​ഷി പു​ര​ട്ടി​യ ശേ​ഷം വോ​ട്ട് ചെ​യ്യാ​ൻ സ​മ്മ​തി​ക്കാ​തെ തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി
Wednesday, April 24, 2019 12:25 AM IST
പാ​ല​ക്കാ​ട്: വോ​ട്ട് ചെ​യ്യാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ൾ വി​ര​ലി​ൽ മ​ഷി പു​ര​ട്ടി​യ ശേ​ഷം വോ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി. കു​ത്ത​ന്നൂ​ർ ക​ര​ടി​യം​പാ​റ ബി ​എ​ൽ പി ​സ്കൂ​ളി​ലെ 44 ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ റീ​ന സ​ന്പ​ൽ​പ്രാ​ദി​നേ​യും മ​ക​ൾ ഷാ​ൻ​ശ്രീ​യേ​യു​മാ​ണ് പോ​ളിം​ഗ് ഓ​ഫീ​സ​ർ തി​രി​ച്ച​യ​ച്ച​ത്. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ ബൂ​ത്തി​ന് മു​ന്നി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ത്തു നി​ന്ന ശേ​ഷം റീ​ന സ​ന്പ​ൽ​പ്രാ​ദും മ​ക​ൾ ഷാ​ൻ ശ്രീ​യും ബൂ​ത്തി​ന​ക​ത്ത് ക​യ​റി​യ​ത്. എ​ന്നാ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ ര​ണ്ടു പേ​രു​ടേ​യും ക​യ്യി​ൽ മ​ഷി പു​ര​ട്ടി​യ ശേ​ഷം വോ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. വോ​ട്ടി​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് മ​ഷി വി​ര​ലി​ൽ പു​ര​ട്ടി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ പോ​ളിം​ഗ് വ്യ​ക്ത​മാ​യ ഉ​ത്ത​രം ത​രാ​നോ ച​ല​ഞ്ച് വോ​ട്ട് ചെ​യ്യാ​നോ സ​മ്മ​തി​ച്ചി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. വോ​ട്ടു​ണ്ടെ​ന്ന് ചി​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ വ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് ഇ​വ​ർ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. 25 വ​ർ​ഷ​മാ​യി ഒ​രെ സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും വീ​ടി​ന​ടു​ത്ത് താ​മ​സി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​തെ പോ​യ​തെ​ന്ന് ബി​എ​ൽ​ഓ യ​മു​ന ജ​നാ​ർ​ദ്ദ​ന​ൻ ഇ​വ​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മ​രി​ച്ചു പോ​യ ഭ​ർ​ത്താ​വി​ന്ൈ‍​റ പേ​രും നാ​ട്ടി​ൽ താ​മ​സി​ക്കാ​ത്ത ചി​ല ബ​ന്ധു​ക്ക​ളു​ടെ പേ​രും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ന്ന് റീ​ന പ​റ​ഞ്ഞു. ബി​എ​ൽ​ഒ​ക്കും പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്കും എ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.