തൊ​ണ്ണൂ​റാം വ​യ​സി​ലും വോ​ട്ടുചെ​യ്ത നി​ർ​വൃ​തി​യി​ൽ മു​ത്ത​ശ്ശി​മാ​ർ
Wednesday, April 24, 2019 12:25 AM IST
പാ​ല​ക്കാ​ട്: ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ൽ ആ​ദ്യ വോ​ട്ട് ചെ​യ്ത അ​തേ പ്ര​സ​രി​പ്പോ​ടെ തൊ​ണ്ണൂ​റാം വ​യ​സി​ലും വോ​ട്ടു ചെ​യ്ത് അ​മ്മു​ക്കു​ട്ടി​യ​മ്മ​യും കാ​ളി​യ​മ്മ​യും. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ തൃ​ക്ക​ടീ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങോ​ട് എ.​എ​ൽ.​പി സ്കൂ​ളി​ലാ​ണ് 98 കാ​രി​യാ​യ അ​മ്മു​ക്കു​ട്ടി​യ​മ്മ​യും 92 കാ​രി​യാ​യ കാ​ളി​യ​മ്മ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ക്ക​ടീ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റി​ശ്ശി​തൊ​ടി സ്വ​ദേ​ശി​ക​ളാ​യ അ​മ്മു​ക്കു​ട്ടി​യ​മ്മ​യും കാ​ളി​യ​മ്മ​യും ബ​ന്ധു​ക്ക​ളാ​ണ്. വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​തും ഒ​രു​മി​ച്ചു ത​ന്നെ. കാ​ളി​യ​മ്മ അ​ഞ്ചാം ത​രം വ​രെ പ​ഠി​ച്ച​തും ഓ​ർ​മ്മ​വെ​ച്ച കാ​ലം മു​ത​ൽ വോ​ട്ടു ചെ​യ്ത​തും മാ​ങ്ങോ​ട് സ്കൂ​ളി​ലാ​ണ്. അ​മ്മു​ക്കു​ട്ടി​യ​മ്മ​യും ആ​ദ്യ വോ​ട്ടു മു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് മാ​ങ്ങോ​ട് സ്കൂ​ളി​ൽ ത​ന്നെ. 22 ാം വ​യ​സു മു​ത​ൽ ബാ​ല​റ്റ് പേ​പ്പ​റി​ലാ​ണ് ര​ണ്ട് അ​മ്മ​മാ​രും വോ​ട്ട് ചെ​യ്ത​ത്. ആ​ദ്യ വോ​ട്ട് ര​ണ്ടാ​ളും 22 ാംമ​ത്തെ വ​യ​സി​ലാ​ണ് ചെ​യ്ത​ത്. 1988 ലെ ​ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി നി​ല​വി​ൽ വ​രു​ന്ന​തു വ​രെ വോ​ട്ടി​ങ് പ്രാ​യം 21 ആ​യി​രു​ന്നു. അ​ന്ന​ത്തെ ബാ​ല​റ്റ് പേ​പ്പ​ർ വോ​ട്ടി​ങി​നേ​ക്കാ​ൾ സൗ​ക​ര്യം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നാ​ണെ​ന്നാ​ണ് ര​ണ്ട് അ​മ്മ​മാ​രു​ടേ​യും അ​ഭി​പ്രാ​യം. ഒ​ന്ന​മ​ർ​ത്തു​ക​യേ വേ​ണ്ടൂ. വോ​ട്ടി​ങ് പൂ​ർ​ണ​മാ​കും. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ​ക്കി​ട​യി​ലും സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ര​ണ്ട് അ​മ്മ​മാ​രും.