ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ആ​റി​ട​ത്ത് വോ​ട്ടി​ംഗ് ഒ​രുമ​ണി​ക്കൂ​ർ വൈ​കി
Wednesday, April 24, 2019 12:25 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ,ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​റ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടി​ങ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ വോ​ട്ടി​ങ് വൈ​കി.​ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​ന്പി​ലി​മം​ഗ​ലം 30 ന​ന്പ​ർ ബൂ​ത്ത്,ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ 32 ന​ന്പ​ർ ബൂ​ത്ത്,തി​രു​വാ​ഴി​യോ​ട് ജി.​എ​ൽ.​പി.​സ്കൂ​ളി​ലെ 76 ന​ന്പ​ർ ബൂ​ത്ത്,മ​ണ്ണ​ന്പ​റ്റ ശ്രീ​കൃ​ഷ്ണ​പു​രം എ​ൻ​ജി​നി​യ​റി​ങ് കോ​ളേ​ജ് 43 ന​ന്പ​ർ ബൂ​ത്ത്,എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടി​ങ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ​ത്.​ശ്രീ​കൃ​ഷ്ണ​പു​രം എ​ൻ​ജി​നി​യ​റി​ങ് കോ​ളേ​ജി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ യ​ന്ത്രം ത​ക​രാ​റി​ലാ​യി.​ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പ​മ​ണ്ണ എ.​എ​ൽ.​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും,കാ​വു​ണ്ട എ.​എ​ൽ.​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്.​തി​രു​വാ​ഴി​യോ​ട് ജി.​എ​ൽ.​പി സ്കൂ​ളി​ൽ യ​ന്ത്രം മാ​റ്റി സ്ഥാ​പി​ച്ചു.