മ​ദ്യ​ല​ഹ​രി​യി​ൽ വാഹനമോടിച്ച ഡ്രൈ​വ​റെ അ​റ​സ്റ്റു​ചെ​യ്തു
Wednesday, April 24, 2019 12:25 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ദി​ണ്ടി​ക്ക​ൽ സ്വ​ദേ​ശി​യും കാ​ങ്കേ​യം ഡി​പ്പോ​യി​ലെ ഡ്രൈ​വ​റു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ​യാ​ണ് സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും ട്രി​ച്ചി​യി​ലേ​ക്കു​ള്ള ബ​സി​ലാ​ണ് സു​ബ്ര​മ​ഹ്ണ്യം മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​റാ​യ​ത്.​ഒ​ണ്ടി പു​തൂ​ർ മേ​ൽ​പ്പാ​ല​ത്തി​ന​രി​കി​ൽ ബ​സ് ഉ​ര​സി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​ല​യെ മ​ലി​ന​മാ​ക്കു​ന്ന
ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

കോ​യ​ന്പ​ത്തൂ​ർ: വെ​ള്ളി​ങ്കി​രി മ​ല​യെ മ​ലി​ന​മാ​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ചി​ത്രാ​പൗ​ർ​ണ​മി​യോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​ങ്കി​രി മ​ല​യി​ലേ​ക്കു ദ​ർ​ശ​ന​ത്തി​നു വ​രു​ന്ന ഭ​ക്ത​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി താ​ൽ​ക്കാ​ലി​ക ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും വ​ന​മേ​ഖ​ല​യി​ൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ൽ മാ​ത്രം ര​ണ്ടു ട​ണ്‍ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.