പ്ല​സ്ടു പരീക്ഷാഫലം: ചാ​വ​റ വി​ദ്യാ​ഭ​വ​ന് നൂ​റി​ൽ നൂ​റ്
Wednesday, April 24, 2019 12:25 AM IST
കോ​യ​ന്പ​ത്തൂ​ർ: സോ​മ​യം​പാ​ള​ത്തു​ള്ള ചാ​വ​റ വി​ദ്യാ​ഭ​വ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു പ​രീ​ക്ഷ​യെ​ഴു​തി​യ 149 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. ശെ​ൽ​വി, എ​സ്. ലാ​വ​ണ്യ എ​ന്നി​വ​ർ 600 ൽ 575 ​മാ​ർ​ക്ക് വാ​ങ്ങി സ്കൂ​ളി​ൽ ഒ​ന്നാ​മ​താ​യി. രാ​ഹു​ൽ ബി. ​നാ​യ​ർ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ നൂ​റി​ൽ നൂ​റ് മാ​ർ​ക്ക് നേ​ടി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൻ​സ​ൻ പാ​ണേ​ങ്ങാ​ട​നും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഡേ​വീ​സ് ത​ട്ടി​ലും ബ​ർ​സ​ർ ഫാ. ​സ​ഹേ​ഷ് മ​ഠ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രേ​യും അ​ഭി​ന​ന്ദി​ച്ചു.

പ്ലാ​സ്റ്റി​ക് ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ലെ വി​വി​ധ ക​ട​ക​ളി​ൽ നി​ന്നും നൂ​റു​കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കോ​ർ​പ​റേ​ഷ​ൻ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഗാ​ന്ധി​പു​രം, വ​ട​വ​ള്ളി, ശ​ക്തി​റോ​ഡ്, ആ​ർ.​എ​സ്. പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്ത​ത്.