കു​നി​യ​മു​ത്തൂ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, April 24, 2019 12:25 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്ക് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മാ​ർ​ക്കോ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ തി​രു​നാ​ളി​ന് കൊ​ടി​യു​യ​ർ​ത്തി.
തു​ട​ർ​ന്നു​ള്ള തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് റ​വ. ഡോ. ​ജി​ഫി മേ​ക്കാ​ട്ടു​കു​ള​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.
റ​വ.​ഡോ. ബാ​ബു പാ​ണാ​ട്ടു​പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. പൂ​ർ​വി​ക​സ്മ​ര​ണ​പ്രാ​ർ​ഥ​ന​ക​ളോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.