കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം
Wednesday, April 24, 2019 12:26 AM IST
നെന്മാ​റ: തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​ക​ൾ വീ​ണു വ​ൻ​നാ​ശ​ന​ഷ്ടം. അ​യി​ലൂ​ർ മ​ല്ല​ൻ​കു​ള​ന്പ് മ​ണി​യു​ടെ 600 വാ​ഴ​ക​ൾ വീ​ണു. പാ​ട്ട​ത്തി​നെ​ടു​ത്ത 1 ഏ​ക്ക​ർ സ്ഥ​ല​ത്തെ കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ളാ​ണു ന​ശി​ച്ച​ത്. 4 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​യി​ലൂ​ർ അ​ബ്ദു​ൾ ന​സീ​റി​ന്‍റെ 250 കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. 50000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.